36

ഉദിയൻകുളങ്ങര: ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഒറ്റശേഖരമംഗലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒറ്റശേഖരമംഗലം പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുവാൻ മണ്ഡലം പ്രസിഡന്റ് വിപിൻ നീരാഴിയുടെ അദ്ധ്യക്ഷതയിൽ വികസന സന്ദേശ യാത്ര നടത്തി. ഒറ്റശേഖരമംഗലം ക്ഷേത്ര നടയിൽ നിന്നും ആരംഭിച്ച യാത്ര പാറശാല മുൻ എം.എൽ.എ ജോർജ് പതാക കൈമാറി

ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി അനീഷ് കുരിശിങ്കൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ചെയർമാൻ വട്ടക്കുഴി സാംകുട്ടി, പഞ്ചായത്ത് മെമ്പർ ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി മേബിൾ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിത ജോസഫ്, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് സ്വരാജ, യൂത്ത്കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബ്രഹ്മിൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു. മണ്ഡപത്തിൻകടവിൽ അവസാനിച്ച യാത്ര റിങ്കു പടിപ്പുരയിൽ യൂത്ത് കോൺഗ്രസ് ജില്ലാ ഉപാദ്ധ്യക്ഷൻ ഉദ്ഘാടനം ചെയ്‌തു. സുൽഫി ബാലരാമപുരം മുഖ്യപ്രഭാഷണം നടത്തി.