photo

നെടുമങ്ങാട്: ആനാട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് മൂഴി-ആനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ രണ്ടുദിവസമായി നടന്ന വാഹന പ്രചാരണ ജാഥ ഇരിഞ്ചയത്ത് സമാപിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം ടി.ശരത്ചന്ദ്രപ്രസാദ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.ആനാട് ജയൻ,ബിനു.എസ്.നായർ, എസ്.എൻ.പുരം ജലാൽ, മൂഴിമണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനൽ,ആനാട് മണ്ഡലം പ്രസിഡന്റ് ഹുമയൂൺ കബീർ, എസ്.മുജീബ്,വേങ്കവിള സുരേഷ്,അജയകുമാർ, ആനാട് സുരേഷ്,കെ.ശേഖരൻ, ഇര്യനാട് രാമചന്ദ്രൻ, കല്ലിയോട് ഭുവനചന്ദ്രൻ, വേട്ടമ്പള്ളി അനിൽ, പി.എൻ.ഷീല തുടങ്ങിയവർ സംസാരിച്ചു.ഇന്ന് വൈകിട്ട് 5ന് ആനാട് ബാങ്ക് ജംഗ്ഷനിൽ സമാപന പൊതുസമ്മേളനം കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്യും.