
വെള്ളനാട്: വെള്ളനാട് പഞ്ചായത്തിലെ വെള്ളനാട് ഉറിയാക്കോട് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച പൊതുസമ്മേളനം മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്തു.സി.പി.എം അടക്കമുള്ള രാഷ്ട്രീയ പാർട്ടികളിൽ നിന്ന് കോൺഗ്രസ് പാർട്ടിയിൽ അംഗത്വമെടുത്തവരെ മാത്യു കുഴൽനാടൻ സ്വീകരിച്ചു.വെള്ളനാട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിമൽകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.എസ്.ശബരിനാഥൻ,എസ്.ജലീൽ മുഹമ്മദ്,ആർ.വി.രാജേഷ്,സി.ജ്യോതിഷ് കുമാർ,വെള്ളനാട് ശ്രീകണ്ഠൻ,എസ്.ഇന്ദുലേഖ,ചാങ്ങ സന്തോഷ്,എൽ.സത്യദാസ്,പി.കമലരാജ്,പുതുക്കുളങ്ങര നാഗപ്പൻ,പുതുക്കുളങ്ങര മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.