hi

കിളിമാനൂർ: അവശകലാകാരൻമാർക്ക് കലാസംഘടനകൾ ആശ്രയമാകണമെന്ന് ഗോകുലം ഗോപാലൻ.പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഓപ്പൺഎയർ ഓഡിറ്റോറിയത്തിൽ പ്രൊഫണൽ പ്രോഗ്രാം ഏജന്റ്സ് ഫെഡറേഷൻ പതിനെട്ടാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളി വെളിച്ചത്തിൽ നിറഞ്ഞു നിൽക്കുന്ന സിനിമാ താരങ്ങളല്ല വേദിയിൽ വിയർത്ത് കുളിച്ചു നിൽക്കുന്ന നടൻമാരാണ് യഥാർത്ഥ കലാകാരൻമാരെന്നും അദ്ദേഹം പറഞ്ഞു. ഒ.എസ്.അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രദീപ് വൈശാലി സ്വാഗതം പറഞ്ഞു.ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ കെ.കെ.മനോജൻ,പഴയകുന്നുമ്മൽ പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ,വാർഡംഗം ശ്യാംനാഥ്,ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് വേണുഗോപാൽ പാലക്കാട്,വയയ്ക്കൽ മധു,സംവിധായകൻ രാജീവൻ മമ്മളി,ബിനു ചെമ്പകശേരി എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ശ്യാം കിളിമാനൂർ നന്ദി പറഞ്ഞു. തുടർന്ന് ഫോക്ക് ഇന്ത്യയുടെ നാടൻ പാട്ടും നടന്നു.