വിതുര:മിസുഹാ ഷിട്ടോറിയു കരാട്ടേ അസോസിയേഷന്റെ ബ്ലാക്ക് ബെൽറ്റ് കളർബെൽറ്റ് ഗ്രേഡിംഗ് ക്യാമ്പ് 21ന് രാവിലെ 9ന് വിതുര കലുങ്ക്ജംഗ്ഷൻ മാട്രിക്സ് സ്‌പോർട്സ്ഹബിൽ നടക്കും.വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ.ജി.ആനന്ദ് ഉദ്ഘാടനം ചെയ്യും.വിതുര സ്റ്റേഷൻഹൗസ്ഓഫീസർ ജി.പ്രദീപ്കുമാർ, വിതുര ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ എ.കെ.രാജേന്ദ്രൻ, വ്യാപാരിവ്യവസായി ഏകോപനസമിതി വിതുര യൂണിറ്റ് പ്രസിഡന്റ് എം.എസ്.രാജേന്ദ്രൻ, കരാട്ടേ മാസ്റ്റർമാരായ എസ്.ജയകുമാർ,വി.രഞ്ജിത്,ജെ.രാഹുൽ, ജെ.രജത് എന്നിവർ പങ്കെടുക്കും. പത്രപ്രവർത്തനരംഗത്ത് 25 വർഷം പൂർത്തീകരിച്ച കേരളകൗമുദി വിതുര ലേഖകൻ കെ.മണിലാലിനെ ആദരിക്കും.