
കാട്ടാക്കട: അസോസിയേഷൻ ഒഫ് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് അലുമ്നിയുടെ ജനറൽ ബോഡിയും വാർഷിക പൊതുയോഗവും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുള്ള സ്നേഹാദരസമർപ്പണവും റിട്ട.ജില്ലാ ജഡ്ജി എ.കെ.ഗോപകുമാർ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സർക്കാരിന്റെ ആദ്യ പരിസ്ഥിതി മിത്രം അവാർഡ് ലഭിച്ച കോളേജിലെ പൂർവ വിദ്യാർത്ഥിയായ ഐ.ബി.സതീഷ് എം.എൽ.എയെ ആദരിച്ചു.അലുമ്നിയുടെ ഭാരവാഹികളായി ടി.എസ്.ശിവചന്ദ്രൻ(പ്രസിഡന്റ്),കെ.ജയചന്ദ്രൻ ചോലയിൽ(ജനറൽ സെക്രട്ടറി),ജെ.സെയ്യദലി(ട്രഷറർ)തുടങ്ങി 25 അംഗ ഭരണസമിതിയെ തിരഞ്ഞെടുത്തു.