
തിരുവനന്തപുരം: ശ്രീനാരായണ കോളേജ് ചെമ്പഴന്തി ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി ഭാഷാദിനം ആചരിച്ചു.'ഹിന്ദി പഖ്‌വാഡാ ഹിന്ദി പർവ് 2025' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി എം.എം.എസ് ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.ഡോ.സുമ.എസ് ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.രാഖി.എ.എസ് അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥി പ്രതിനിധി ആദിത്യ സുരേഷ് സ്വാഗതം പറഞ്ഞു.ഐക്യു.എസി കോഓർഡിനേറ്റർ ഡോ.രാജി രവീന്ദ്രൻ,മലയാള വിഭാഗം മേധാവി ലിലിൻ.വി.ഭാസ്കരൻ,ഡോ.കിരൺ മോഹൻ,ശരണ്യ എന്നിവർ പങ്കെടുത്തു.ശ്രേയലാൽ നന്ദി പറഞ്ഞു.