നെയ്യാറ്റിൻകര:എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയന്റെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനം ഭക്തിനിർഭരമായ ചടങ്ങുകളോടെ ആചരിക്കും. 21ന് രാവിലെ 8ന് ഗുരുപൂജ, 8.30ന് ഗുരുപുഷ്പാഞ്ജലി,അഖണ്ഡ നാമജപ യജ്ഞം,വൈകുന്നേരം 3.20ന് സമാധിപൂജ എന്നിവ ഉണ്ടായിരിക്കും.വൈകിട്ട് 4ന് സ്വദേശാഭിമാനി ടൗൺഹാളിൽ കൂടുന്ന സമാധി സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ പ്രസിഡന്റ് കെ.വി.സൂരജ് കുമാർ അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ സ്വാഗതം പറയും. മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കും.അടൂർ പ്രകാശ് എം.പി സമാധിദിന സന്ദേശം നൽകും.കെ. ആൻസലൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.യൂണിയൻ വൈസ് പ്രസിഡന്റ് കിരൺ ചന്ദ്രൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കെ.ഉദയകുമാർ, കള്ളിക്കാട് ശ്രീനിവാസൻ, എസ്. എൽ.ബിനു, മാരായമുട്ടം ആർ. സജിത്ത്, കുട്ടമല മുകുന്ദൻ, മൈലച്ചൽ ജയപ്രകാശ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ ബ്രിജേഷ് കുമാർ, ഇടത്തല ശ്രീകുമാർ, ദിലീപ് കുമാർ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അരുവിപ്പുറം സുമേഷ്, സെക്രട്ടറി അനൂജ് പി.എസ് ,യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ, സെക്രട്ടറി ശൈലജ സുധീഷ് ,എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗം സി.കെ.സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും.