
നെടുമങ്ങാട്: നാലായിരം കുടുംബങ്ങൾക്ക് വീടുവച്ചു നൽകി മാതൃകയായ നഗരസഭയാണ് നെടുമങ്ങാടെന്നും ഓണത്തിന് റേഷൻകടകൾ വഴിയും മാവേലി സ്റ്റോർ വഴിയും അരി സുലഭമായി ലഭ്യമാക്കാൻ സാധിച്ചത് സംസ്ഥാന സർക്കാരിന്റെ വിജയമാണെന്നും മന്ത്രി ജി.ആർ.അനിൽ.ബഡ്ജറ്റ് വിഹിതത്തിൽ ഉൾപ്പെടുത്തി മൂന്നു കോടി രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ചെന്തുപ്പൂര് -പൂവത്തൂർ- ഇരിഞ്ചയം റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.നഗരസഭ ചെയർപേഴ്സൺ സി.എസ്.ശ്രീജ അദ്ധ്യക്ഷത വഹിച്ചു. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ നായർ സ്വാഗതം പറഞ്ഞു.ബ്ലോക്ക് എ.എക്സ്.ഇ മനോജ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.വൈസ് ചെയർമാൻ എസ്.രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബി.സതീശൻ, എസ്.അജിത, കൗൺസിലർമാരായ ലേഖാവിക്രമൻ,താരജയകുമാർ,എം.രാജേന്ദ്രൻ നായർ, പുങ്കുമൂട് അജി,വി.എ അഖിൽ, എൽ.എസ്.ബീന, സ്വാഗതസംഘം ചെയർമാൻ എസ്.എസ്.ബിജു,കൺവീനർ പി.കെ.രാധാകൃഷ്ണൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി കനകരാജ് എന്നിവർ സംസാരിച്ചു.മുനിസിപ്പൽ സെക്രട്ടറി ആർ.കുമാർ നന്ദി പറഞ്ഞു.