r

തിരുവനന്തപുരം: രണ്ടു ദിവസത്തിനകം സംസ്ഥാനത്ത് മഴ വീണ്ടും സജീവമാകും. 22 മുതൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് ചിലയിടങ്ങളിൽ നേരിയ മഴ ലഭിക്കും. ബംഗാൾ ഉൾകടലിൽ അടുത്ത 10 ദിവസത്തിനുള്ളിൽ മൂന്ന് ന്യുനമർദ്ദങ്ങൾക്ക് സാദ്ധ്യതയുണ്ട്. ആദ്യത്തേത് വടക്കൻ ബംഗാൾ ഉൾകടലിൽ 22ന് രൂപപ്പെടും. രണ്ടാമത്തെ ന്യുനമർദ്ദം 25നാണ് രൂപപ്പെടുക. ഇത് തീവ്ര ന്യുനമർദ്ദമായി ഒഡീഷ തീരത്ത് കരയിൽ പ്രവേശിക്കുന്നതോടെ മഴ ശക്തിപ്പെടും. മൂന്നാമത്തെ ന്യുനമർദ്ദം തെക്കൻ ചൈന കടലിൽ നിന്ന് സെപ്തംബർ 30 ഓടെ ബംഗാൾ ഉൾക്കടലിലെത്തുമെന്നാണ് പ്രതീക്ഷ.