
കാട്ടാക്കട: പിണറായി സർക്കാരിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടം തുടരുമെന്നും വിജിലൻസിനെയും ഭരണ സംവിധാനത്തെയും ഉപയോഗിച്ചുള്ള മുഖ്യമന്ത്രിയുടെ ഭീഷണിക്ക് മുന്നിൽ മുട്ടുമടക്കില്ലെന്നും മാത്യു കുഴൽ നാടൻ എം.എൽ.എ. യു.ഡി.എഫ് കാട്ടാക്കട പഞ്ചായത്ത് കമ്മിറ്റി കാട്ടാക്കട പഞ്ചായത്തിന്റെ വികസന വിരുദ്ധതയ്ക്കെതിരെ നടത്തിയ കുറ്റവിചാരണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.യു.ഡി.എഫ് ചെയർമാൻ പുരുഷോത്തമൻ നായർ അദ്ധ്യക്ഷത വഹിച്ചു.ആർ.എസ്.പി കേന്ദ്രകമ്മിറ്റിയംഗം സനൽകുമാർ,കെ.പി.സി.സി സെക്രട്ടറി ആർ.വി.രാജേഷ്,യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ കാട്ടാക്കട വിജയൻ,കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡന്റ് വേലപ്പൻ നായർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വേണു,ഡി.സി.സി ഭാരവാഹികളായ ആനാട് ജയൻ,ജലീൽ മുഹമ്മദ്,സുബ്രഹ്മണ്യം,എം.ആർ.ബൈജു,യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ടി.അനീഷ് കാട്ടാക്കട,മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രിയചന്ദ്രൻ,ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി കാട്ടാക്കട രാമു,കോൺഗ്രസ് കാട്ടാക്കട മണ്ഡലം പ്രസിഡന്റ് വിജയകുമാർ,ആമച്ചൽ മണ്ഡലം പ്രസിഡന്റ് ലിഞ്ചു,മുൻ മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റ്യൻ,പഞ്ചായത്ത് പാർലമെന്റ് പാർട്ടി ലീഡർ കെ.വി.ശ്യാം തുടങ്ങിയവർ പങ്കെടുത്തു.