
ഉഴമലയ്ക്കൽ:മരങ്ങാട് ഗവ.എൽ.പി സ്കൂളിന് മുമ്പാല വാർഡ് കമ്മിറ്റി നിർമ്മിച്ച് നൽകിയ ഗാന്ധി പ്രതിമ അനാവരണം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.ജി.സ്റ്റീഫൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത മുഖ്യ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ എം.എ.അഖിൽ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഒ.എസ്.ലത,സജീന കാസിം,മുൻ ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ ഉഴമലയ്ക്കൽ വേണുഗോപാൽവിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എൻ.ഷൗക്കത്തലി(സി.പി.എം)വി.എസ്.ജയചന്ദ്രൻ(ഉഴമലയ്ക്കൽലോക്കൽ കമ്മിറ്റി സെക്രട്ടറി),കുളപ്പട അനിൽ(ബി.ജെ.പി),എം.താജുദീൻ( കൺവീനർ,മുമ്പാല വാർഡ് കമ്മിറ്റി),അഖില എബ്രഹാം(പി.ടി.എ പ്രസിഡന്റ് ),ഹെഡ്മിസ്ട്രസ് വി.പത്മകുമാരി എന്നിവർ സംസാരിച്ചു.