
വിഴിഞ്ഞം: ജീവനക്കാർ സ്മാർട്ടാകുമ്പോഴേ വില്ലേജ് ഓഫീസുകൾ സ്മാർട്ടാവുകയുള്ളൂവെന്ന് കോട്ടുകാൽ വില്ലേജ് ഒഫീസിന്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് മന്ത്രി കെ.രാജൻ പറഞ്ഞു. റവന്യൂ സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള റവന്യൂ കാർഡ് സമ്പ്രദായം നവംബറിൽ അവതരിപ്പിക്കാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. എം വിൻസന്റ് എം.എൽ.എ അദ്ധ്യക്ഷനായി. കോട്ടുകാൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ചന്ദ്രലേഖ, അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.റാണി,ബ്ലോക്ക് പഞ്ചായത്ത് അംഗം എം.വി.മൻമോഹൻ, കോട്ടുകാൽ വൈസ് പ്രസിഡന്റ് എസ്.ഗീത,വാർഡ് മെമ്പർ ശ്രീലതദേവി, തിരുവനന്തപുരം എ.ഡി.എം ടി.കെ.വിനീത്,തഹസിൽദാർ നന്ദകുമാർ,വില്ലേജ് ഓഫീസർ യേശുദാസൻ, പുന്നക്കുളം വേണു, പുന്നക്കുളം ബിനു, ഉദയൻ,രത്നരാജൻ, വി.പ്രവീൺ,സുരേഷ് കുമാർ മണ്ണക്കല്ല്, മുഹമ്മദ് ജലാൽ തുടങ്ങിയവർ സംസാരിച്ചു.