
കഴക്കൂട്ടം: കണിയാപുരം ഡെവലപ്മെന്റ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഓണാഘോഷം കെ.ഡി.ഒ ചെയർമാൻ തോട്ടിൻകര നൗഷാദിന്റെ അദ്ധ്യക്ഷതയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹരികുമാർ ഉദ്ഘാടനം ചെയ്തു.പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജിദ ബീവി,ജില്ലാ പഞ്ചായത്ത് മെമ്പർ,ഉനൈസ അൻസാരി,കേരള യൂണിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഹാഷിം,ചാന്നാങ്കര ജയപ്രകാശ്,അഡ്വ. നിസാം,പൊടിമോൻ അഷറഫ്,കണിയാപുരം സൈനുദ്ദീൻ,കുന്നിൽ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.