
തിരുവനന്തപുരം: മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മസ്തിഷ്കമരണം നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ഡോക്ടർമാർക്കായി കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇന്ന് ശില്പശാല സംഘടിപ്പിക്കും. രാവിലെ 10ന് മെഡിക്കൽ കോളേജ് ഡയമണ്ട് ജൂബിലി ഓഡിറ്റോറിയത്തിൽ നടക്കുന്ന ശില്പശാല മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.കെ-സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്.എസ്.നോബിൾ ഗ്രേഷ്യസ് അദ്ധ്യക്ഷനാകും.സംസ്ഥാനത്തെ ഐ.സി.യുകളിൽ മസ്തിഷ്കമരണം കൃത്യമായി റിപ്പോർട്ട് ചെയ്യാനും അതുവഴി അവയവദാന പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാനും ഡോക്ടർമാരെ പ്രാപ്തരാക്കുക എന്നതാണ് ശില്പപശാല ലക്ഷ്യമിടുന്നത്.സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ നിന്നുള്ള ഡോക്ടർമാർ പങ്കെടുക്കും.