
തിരുവനന്തപുരം:കോർപ്പറേഷൻ ഭരണത്തിലെ അഴിമതിക്കെതിരെ ബി.ജെ.പി സിറ്റി ജില്ലാ സമിതി ഇന്നലെ വാർഡ് കേന്ദ്രങ്ങളിൽ പ്രതിഷേധ ജ്വാല നടത്തി.മുട്ടത്തറ വാർഡിലെ പ്രതിഷേധം ജില്ലാപ്രസിഡന്റ് കരമന ജയൻ ഉദ്ഘാടനം ചെയ്തു.ചാലയിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.സോമൻ,മേലാങ്കോട് ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംക്കോട് സജി,തിരുമലയിൽ ജില്ലാ ജനറൽ സെക്രട്ടറി തിരുമല അനിൽ എന്നിവർ നേതൃത്വം നൽകി.