വെഞ്ഞാറമൂട് : നാഷണൽ ഫാർമകോ വിജിലൻസ് വീക്കിന്റെ ഭാഗമായി ശ്രീഗോകുലം മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഫൗണ്ടേഷൻ ഫാർമക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ഫാർമകോപ്യാ കമ്മീഷനും ലയോള സ്കൂളും സംയുക്തമായി 25ന് ഉച്ചയ്ക്ക് 2ന് ലയോള സ്കൂളിൽ മെഡിവിസ് ഇന്റർ സ്കൂൾ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും.9 മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരം.സ്കൂളുകൾക്കും, വിദ്യാർത്ഥികൾക്കും മത്സരത്തിനായി രജിസ്റ്റർ ചെയ്യാം. ഫോൺ.9855879630.