
കല്ലമ്പലം: മുഖ്യമന്ത്രിയുടെ പച്ചത്തുരുത്തുകൾക്കുള്ള അവാർഡ് കരവാരം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. ഹരിത കേരള മിഷൻ നടപ്പിലാക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മികച്ച പച്ചത്തുരുത്തുകളിൽ ഒന്നായി കരവാരം ഗ്രാമപഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിലെ പച്ചത്തുരുത്തിന് ജില്ലയിലെ ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി. ജില്ലയിലെ മൂന്നാം സ്ഥാനം കരവാരം ഫാമിലി ഹെൽത്ത് സെന്ററിന് ലഭിച്ചു. എ.ഇ.അനീഷ് പാപ്പന് പ്രത്യേക പുരസ്കാരവും ലഭിച്ചു. പുരസ്കാരങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ രാജകുമാരി ഏറ്റുവാങ്ങി.