
പാറശാല: പരിസ്ഥിതി സംരക്ഷണ സമിതി, സരസ്വതി ആശുപത്രി, സരസ്വതി കോളേജ് ഒഫ് നഴ്സിംഗ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ പൊഴിയൂർ-കൊല്ലങ്കോട് ബീച്ചിൽ സമുദ്രതീര ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.ഫാ.ഡെയ്സൺ ഉദ്ഘാടനം ചെയ്തു.ഡോ.എസ്.കെ.അജയ്യകുമാർ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമവികാസ് സംസ്ഥാന സംയോജക് ടി.യു.മോഹൻ,കൺവീനർമാരായ ആശ്രമം പ്രശാന്ത്,വിജയൻ,ക്ലമെന്റ്,പാറശാല റോട്ടറി ക്ലബ് അസിസ്റ്റന്റ് ഗവർണർ സജു,പ്രസിഡന്റ് അഡ്വ.അജിത്,സരസ്വതി വിദ്യാലയം പ്രിൻസിപ്പൽ അശോക് കുമാർ,സരസ്വതി കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ മീനു,സരസ്വതി അലൈഡ് ഹെൽത്ത് സയൻസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഗോപൻ തുടങ്ങിയവർ പങ്കെടുത്തു.തൊഴിൽ പരിസ്ഥിതി മന്ത്രാലയങ്ങൾ,തീരസംരക്ഷണ സേന,സേവാഭാരതി,കീഴാറൂർ സരസ്വതി വിദ്യാലയം,കുളത്തൂർ പഞ്ചായത്ത് ഹരിതകർമ്മസേന,കൊല്ലങ്കോട് ഇടവക വിശ്വാസികൾ,പൊഴിയൂർ സെന്റ് മാത്യൂസ്,ഉദയാ സ്പോർട്സ് ക്ലബുകൾ,പൂർവസൈനിക സംഘടന,പെൻഷണേഴ്‌സ് സംഘം,റോട്ടറി ക്ലബ് ഒഫ് പാറശാല എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ സരസ്വതി ഗ്രൂപ്പിനൊപ്പം പങ്കെടുത്തു. സുനിൽകുമാർ മുള്ളലിവിള പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.