
കുന്നത്തുകാൽ: തൊഴിലുറപ്പ് പണിക്കിടെ തെങ്ങ് കടപുഴകിയുണ്ടായ അപകടത്തിൽ മരിച്ച കുന്നത്തുകാൽ സ്വദേശികളായ വസന്തയ്ക്കും ചന്ദ്രികയ്ക്കും,സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം വിലാപയാത്രയായി കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ എത്തിച്ച് മൃതദേഹങ്ങൾ പൊതുദർശനത്തിന് വച്ചു. ഉച്ചവരെയും തങ്ങൾക്കൊപ്പമുണ്ടായിരുന്നവർ അനക്കമറ്റ് കിടക്കുന്നത് കണ്ടതോടെ,സഹപ്രവർത്തകർ വാവിട്ടു നിലവിളിച്ചും നെഞ്ചത്തടിച്ചും കരഞ്ഞു.
സി.കെ.ഹരീന്ദ്രൻ എം.എൽ.എ,വി.എസ്.ബിനു,മഞ്ചവിളാകം കാർത്തികേയൻ,അഡ്വ.അജയകുമാർ,എ.ടി.ജോർജ്,കാരക്കോണം ഗോപകുമാർ,ജി.കുമാർ,ആർ.അമ്പിളി,ടി.വിനോദ്,എസ്.എസ്.വിനോദ്,ജി.അനിൽകുമാർ,കുന്നത്തുകാൽ പഞ്ചായത്തിലെ വാർഡ് മെമ്പർമാരും രാഷ്ട്രീയ,സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധി പ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു.