ch

കുന്നത്തുകാൽ: രാവിലെ സ്കൂളിൽ പോകാൻ യൂണിഫോമൊക്കെ ഇടീച്ച് യാത്രയാക്കിയ അച്ഛമ്മ മണിക്കൂറുകൾക്കുള്ളിൽ,​തങ്ങളെ വിട്ടുപിരിഞ്ഞതറിഞ്ഞ ചന്ദ്രികയുടെ കൊച്ചുമക്കളായ ഒൻപതുകാരി ദേവികയും നാലുവയസുകാരി ദക്ഷിണയും വിങ്ങിപ്പൊട്ടി. "ഞങ്ങളെ ഒരുക്കി സ്കൂളിൽ വിടാൻ ഇനി അച്ഛമ്മ ഇല്ല. വൈകിട്ട് കാത്തിരുന്ന് വീട്ടിലേക്ക് കൂട്ടാനും അച്ഛമ്മ വരില്ല...കുട്ടികൾ വിതുമ്പലോടെ ബന്ധുക്കളോട് വേദന പങ്കുവച്ചു.

ചന്ദ്രികയുടെ മകൻ ഫോട്ടോഗ്രാഫറായ സന്ദീപ് ചന്ദ്രൻ ജോലിയുടെ ഭാഗമായി തിരുനെൽവേലിയിലായിരുന്നു.ദുരന്തമറിഞ്ഞ് ഉച്ചയോടെ മടങ്ങിയെത്തി.അച്ഛനെ കണ്ടതും കുട്ടികളുടെ നിയന്ത്രണം വിട്ടു.ഏവർക്കും പ്രീയങ്കരിയായ ചന്ദ്രികയുടെ ദാരുണാന്ത്യം അറിഞ്ഞ് നിരവധിപ്പേരാണ് തൊളിയറ വീട്ടിലേക്കെത്തിയത്.