
കുന്നത്തുകാൽ: തെങ്ങ് കടപുഴകിയുണ്ടായ അപകടത്തിൽ മരിച്ച ചന്ദ്രികയും വസന്തയും, പരിക്കേറ്റ സ്നേഹതയും ഉഷയും ഉറ്റച്ചങ്ങാതിമാർ. പണിസ്ഥലത്ത് എത്തിയാൽ ഭക്ഷണം കഴിക്കുമ്പോഴും വിശ്രമിക്കുമ്പോഴും ഇഴപിരിയാത്ത സൗഹൃദം സൂക്ഷിക്കുന്നവരായിരുന്നു ഇവർ.
ഇന്നലെയും പ്രഭാത ഭക്ഷണം കഴിച്ചതും വിശ്രമിച്ചതും ഒരേയിടത്ത്.
ശനിയാഴ്ച പണിക്ക് എത്തില്ലെന്ന് പറഞ്ഞതായിരുന്നെങ്കിലും,ഇന്ന് ഞായറാഴ്ചായതിനാൽ മുടക്കം വരുത്താതെ പണിക്ക് എത്തിയതായിരുന്നു ചന്ദ്രിക. ആ വരവ് ദുരന്തത്തിൽ കലാശിച്ചു.
വസന്തയുടെ ദാരുണാന്ത്യത്തിൽ പകച്ച് നിൽക്കുകയാണ് മകൻ ദിനേശും കൊച്ചുമക്കളായ ദിയും ദീരവും. ഇനി ഒരിക്കലും തിരിച്ചു വരാത്ത മുത്തശ്ശിയുടെ വിയോഗം താങ്ങാനാകാത്ത അവസ്ഥയിലാണ് കൊച്ചുമക്കൾ.