k

കോവളം: അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനത്തിന്റെ ഭാഗമായി യു.ഡി.എസ് ഗ്രൂപ്പും സ്കാൾ ഇന്ത്യയും സംയുക്തമായി ഹോട്ടലുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, കോളേജുകൾ, ഹരിതകർമ സേന, കോർപ്പറേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണത്തോടെ തീരദേശ ശുചീകരണ ക്യാമ്പെയിൻ സംഘടിപ്പിച്ചു. കോവളം സമുദ്ര ബീച്ചിൽ നടന്ന ശുചീകരണത്തിന് യങ് സ്‌കാൽ ഇന്ത്യ ഡയറക്ടർ രാജ ഗോപാൽ അയ്യർ,യു.ഡി.എസ് എച്ച്.ആർ മാനേജർ സതീശ് എന്നിവർ നേതൃത്വം നൽകി. 1000 കിലോയിലധികം മാലിന്യങ്ങൾ ശേഖരിച്ച് കോർപ്പറേഷൻ ഉദ്യോഗസ്ഥർക്ക് കൈമാറി.