
തിരുവനന്തപുരം:മോഹൻലാലിന് ലഭിച്ച ദാദാ സാഹിബ് ഫാൽക്കെ പുരസ്‌കാരത്തിൽ സന്തോഷം പങ്കുവച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി.രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി ആയ ദാദാ സാഹിബ് ഫാൽകെ പുരസ്‌കാരം മലയാള മണ്ണിലേക്ക് വീണ്ടും എത്തിച്ച പ്രിയ സുഹൃത്ത്, മലയാളത്തിന്റെ സ്വന്തം മോഹൻലാൽ,ആശംസകൾ- സുരേഷ് ഗോപി കുറിച്ചു.
ഓരോ മലയാളിക്കുമുള്ള അംഗീകാരം: വി.ഡി.സതീശൻ
ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന് ലഭിക്കുമ്പോൾ ഓരോ മലയാളിക്കുമുള്ള അംഗീകാരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.സ്വഭാവികവും സവിശേഷവുമായ അഭിനയ ശൈലി കൊണ്ട് നാലര പതിറ്റാണ്ടിലധികം മലയാളികളെയും ലോകത്തെ തന്നെയും വിസ്മയിപ്പിച്ച നടൻ.പ്രായ, ദേശ ഭേദമെന്യേ എല്ലാവരുടേയും ലാലേട്ടനായ പ്രിയപ്പെട്ട മോഹൻലാലിന് അഭിനന്ദനങ്ങൾ- അദ്ദേഹം കുറിച്ചു.