ups

വിതുര: പൊന്മുടി ഗവൺമെന്റ് യു.പി സ്കൂളിൽ വിവിധ പരിപാടികളോടെ മുളദിനം ആഘോഷിച്ചു. പാലോട് റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഷാജി മുളംതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ണിടിച്ചിൽ തടയുന്നതിനും ജലസംരക്ഷണം ഉറപ്പാക്കുന്നതിനും മുളകൾ എങ്ങനെ സഹായിക്കുന്നു എന്നതിനെക്കുറിച്ചും ജീവികളുടെ ആവാസവ്യവസ്ഥയ്ക്ക് മുള വഹിക്കുന്ന പങ്കിനെക്കുറിച്ചും അദ്ദേഹം കുട്ടികളോട് സംസാരിച്ചു.

കുട്ടികൾ ആറിന്റെ തീരത്ത് മുളംതൈകൾ നട്ടു കൊണ്ട്'ഗ്രീൻ ക്യാമ്പസ്' പദ്ധതിക്ക് തുടക്കം കുറിച്ചു.

'മുള എന്റെ കൂട്ടുകാരൻ" എന്ന സെക്ഷനിൽ കുട്ടികൾ മുളകൊണ്ട് വിവിധ കരകൗശല വസ്തുക്കൾ നിർമ്മിച്ചു. മുള കൊണ്ടുള്ള ഉത്പന്നങ്ങൾ, മുളയുടെ ഉപയോഗങ്ങൾ, വിവിധതരം മുളകൾ, തുടങ്ങിയവ അടങ്ങിയ ചാർട്ടുകളുടെയും മുളകൊണ്ടുള്ള വീട്ടുപകരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനം കുരുന്നുകളിൽ കൗതുകം ഉണർത്തി. പരിപാടിയിൽ സ്കൂൾ ഹെഡ്മാസ്റ്റർ അബ്ദുൽ ജവാദ്, എസ്.എം.സി ചെയർമാൻ പൊന്മുടി പ്രകാശ്, പൊൻമുടി വാർഡ് മെമ്പർ രാധാമണി, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.