1

കുളത്തൂർ : ആദ്ധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച് കൊണ്ടുപോവുകയും മനുഷ്യന്റെ ഭൗതിക ജീവിതത്തിൽ അനുഭവപ്പെട്ടിരുന്ന പ്രയാസങ്ങളകറ്റാൻ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് ശ്രീനാരായണ ഗുരുദേവൻ നടത്തിയതെന്നും ഇത് മനുഷ്യനന്മക്കായുള്ള സന്ദേശങ്ങളാണെന്നും കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ.കുളത്തൂർ കോലത്തുകര ശിവക്ഷേത്രത്തിലെ 98-ാമത് ശ്രീനാരായണ ഗുരുദേവ സമാധിദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്ര സമാജം വൈസ് പ്രസിഡന്റ് മണപ്പുറം ബി. തുളസീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ പൊതുമരാമത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, ക്ഷേത്രസമാജം സെക്രട്ടറി എസ്. സതീഷ്ബാബു തുടങ്ങിയവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ എസ്. സുധിഷ് കുമാർ സ്വാഗതവും വിധുകുമാർ നന്ദിയും പറഞ്ഞു. തുടർന്ന് മോഹനൻ നായർ പ്രഭാഷണം അവതരിപ്പിച്ചു. ഇന്നലെ രാവിലെ വിശേഷാൽ ഗണപതി ഹോമത്തിനും ഗുരുപൂജക്കും ശേഷം സമൂഹപ്രാർത്ഥനയോടെയാണ് സമാധിദിന ചടങ്ങുകൾ ആരംഭിച്ചത്. രാവിലെ 8 മുതൽ അഖണ്ഡനാമയജ്ഞം. 8.30 ന് ഉപവാസയജ്ഞം ആരംഭിച്ചു.ഉച്ചക്ക് 12.05 ന് വിശേഷാൽ പൂജയും 1മണി മുതൽ കഞ്ഞിസദ്യയും3.15 മുതൽ സമാധി പൂജയും നടന്നു.