ശിവഗിരി: ശ്രീനാരായണഗുരുദേവൻ ലോകത്തിന് വഴിത്തിരിവുണ്ടാക്കിയ മഹത് വ്യക്തിയാണെന്ന് അടൂർ പ്രകാശ് എം.പി. ശിവഗിരിയിൽ നടന്ന മഹാപരിനിർവ്വാണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുദേവന്റെ വിജ്ഞാനപ്രദമായ ആശയങ്ങൾ ചർച്ച ചെയ്യപ്പെടണം. നാനാജാതി മതങ്ങളിലുള്ളവരെ ഒന്നായി ഒരുമയോടുകൂടി കാണണമെന്നാണ് ഗുരുദേവൻ നിഷ്കർഷിച്ചത്. ഗുരുദേവന്റെ അനുഗ്രഹത്തോടും ആശീർവാദത്തോടും നടന്ന വൈക്കം സത്യാഗ്രഹം സമാധാനപരമായിരിക്കണം എന്ന മഹാത്മാഗാന്ധിയുടെ ആപ്തവാക്യം സ്വീകരിച്ചുകൊണ്ടാണ് മുന്നോട്ടുപോയത്. ഗുരുവിന്റെ വചനങ്ങൾ ഉൾക്കൊണ്ട് സമൂഹത്തെ ഏറ്റവും നന്നായി ഉയർത്തിക്കൊണ്ടു വരുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ ഓരോരുത്തർക്കും കഴിയണമെന്നും അടൂർ പ്രകാശ് പറഞ്ഞു.