
തിരുവനന്തപുരം: വയനാട് ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി കേരള മുസ്ലിം ജമാഅത്ത് സമാഹരിച്ച രണ്ട് കോടി രൂപയുടെ ചെക്ക് സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.സംസ്ഥാന സെക്രട്ടറി എൻ.അലി അബ്ദുള്ള,സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം എ.സൈഫുദ്ദീൻഹാജി,എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം എന്നിവർ പങ്കെടുത്തു. കേരള മുസ്ലിം ജമാഅത്ത്,എസ്.വൈ.എസ്,എസ്.എസ്.എഫ്,ഐ.സി.എഫ്,ആർ.എസ്.സി പ്രവർത്തകർ മുന്നിട്ടിറങ്ങിയാണ് ഫണ്ട് സമാഹരിച്ചത്.