തിരുവനന്തപുരം: മത്സ്യ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളുയർത്തി 24ന് അഖില കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ (യു.ടി.യു.സി) സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തും.യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് ഉദ്ഘാടനം ചെയ്യും.ആർ.എസ്.പിയുടെയും യു.ടി.യു.സിയുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.

മത്സ്യത്തൊഴിലാളി പ്രക്ഷോഭം മൂലം നിറുത്തിവച്ചിരുന്ന കടൽ മണൽ ഖനന പദ്ധതി വീണ്ടും തുടങ്ങാനുള്ള സർക്കാർ നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അനിൽ.ബി കളത്തിൽ പറഞ്ഞു.