gst

തിരുവനന്തപുരം: കടകളിലും മറ്റു സ്ഥാപനങ്ങളിലും വില്പനയ്ക്ക് വച്ചിരിക്കുന്നത് എത്ര പഴക്കമുള്ള സാധനമായാലും ഇന്നലെ മുതൽ ജി.എസ്.ടി ഇളവിന്റെ പരിധിയിൽ വന്നതിനാൽ തിരക്കിനൊപ്പം ആശയക്കുഴപ്പവും ‌ഏറി. ഉപഭോക്താവ് വില കൊടുത്തു വാങ്ങുമ്പോഴാണ് ജി.എസ്.ടി ഈടാക്കുന്നത്. അതിനാൽ, വില എത്രയായാലും അത് എപ്പോൾ രേഖപ്പെടുത്തിയതായാലും ഇളവ് നൽകാൻ ബാദ്ധ്യസ്ഥരായതിനാൽ ബില്ലിംഗ് സംവിധാനം കമ്പ്യൂട്ടറിലാക്കിയ സ്ഥാപനങ്ങൾ വലഞ്ഞു.

മിക്ക സ്ഥാപനങ്ങളും വിജ്ഞാപനം വന്നശേഷമാണ് ജി.എസ്.ടി കമ്പ്യൂട്ടറിൽ ക്രമീകരിക്കാൻ തുടങ്ങിയത്. ഇന്നലെ പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
വിലവിവരങ്ങൾ പുതുക്കാനായി സൂപ്പർമാർക്കറ്റുകൾ പലതും ഉച്ചവരെ അടച്ചിട്ടു.പുതുക്കിയവില കമ്പ്യൂട്ടറിൽ തിരുത്തുന്ന ജോലികൾ ചെയ്തുവരികയാണെന്ന് ലുലു ഹൈപ്പർ മാർക്കറ്റ് അറിയിച്ചു.മൈ ജിയിൽ ഇലക്ട്രോണിക്സ് വില്പനയിൽ വൻതിരക്കായിരുന്നുവെന്ന് സെയിൽസ് വിഭാഗം അറിയിച്ചു.സ്മാർട്ട് ടി.വിക്കും എ.സി.ക്കുമാണ് ഡിമാന്റ് അധികം.ഓണത്തിന് വാങ്ങാതിരുന്നവരെല്ലാം ഇന്നലെമുതൽ വീണ്ടുമെത്തി.ടി.വി.ക്കുംഎ.സി.ക്കുമെല്ലാം വിലയുടെ 14%വരെ കുറവ് കിട്ടും.കൂടാതെ ഓണംഓഫർ 30വരെ തുടരാനും തീരുമാനിച്ചിട്ടുണ്ടെന്ന് മൈജിയിലെ ജനറൽ മാനേജർ രതീഷ് കുട്ടത്ത് പറഞ്ഞു.ക്യു.ആർ.എസിലും ടി.വി.വാങ്ങാൻ ഇന്നലെതിരക്ക് കൂടി.സ്മാർട്ട് ടി.വി.ക്ക് 15000രൂപ മുതൽ ഒരുലക്ഷം വരെയാണ് വില.ഓണക്കാലത്തെ ഓഫർ വിലയിൽ നിന്ന് 7% വരെ നികുതിയുടെ കുറവ് അധികമായി കിട്ടും.തിരക്ക് പരിഗണിച്ച് ഫിനാൻസ് സൗകര്യം ലളിതമാക്കിയെന്നും ക്യു.ആർ.എസിലെ സെയിൽസ്ജനറൽ മാനേജർ അഭിമന്യു ഗണേഷ് അറിയിച്ചു.

നടപടികളിൽ സങ്കീർണത പലവിധം

ജിഎസ്.ടി ഇളവ് നടപ്പാക്കുന്നത് സങ്കീർണമായ നടപടിയാണ്.ഓരോ ഇകൊമേഴ്സ് പ്ലാറ്റ്‌ഫോമും അവരുടെ കൈവശമുള്ള ഓരോ സാധനത്തിന്റെയും വിലയുംനികുതിയും മാറ്റണം,ഡിജിറ്റൽ കാറ്റലോഗുകൾ പുതുക്കണം,ബാർകോഡ് പുതുക്കണം,എം.ആർ.പി വിവരങ്ങളുള്ള പാക്കേജിങ് നേരിട്ടുതന്നെ ജോലിക്കാർ മാറ്റേണ്ടി വരും.ഒരു പാക്കറ്റിലെങ്കിലും തെറ്റായവിവരങ്ങൾ നൽകിയാൽ പിഴവരാം.അതിന്റെ പേരിൽ ജി.എസ്.ടി ക്രെഡിറ്റ് നിഷേധിക്കാം.

പതിനായിരക്കണക്കിനു സാധനങ്ങളിലാണ് കമ്പ്യൂട്ടറിൽ വിലതിരുത്തേണ്ടിവരുന്നത്.വിതരണക്കാരന്റെ രേഖകളിൽ എന്തെങ്കിലും പിഴവുണ്ടെങ്കിൽ കച്ചവടക്കാർക്ക് ഇൻപുട് ടാക്സ് ക്രെഡിറ്റ് അവകാശപ്പെടാനാകില്ല.

ഇൻഷ്വറൻസ്

ഹെൽത്ത് ഇൻഷ്വറൻസിൽ ജി.എസ്.ടി.എടുത്തുകളഞ്ഞിട്ടുണ്ട്. പ്രീമിയത്തിലെ ഇളവ് 12മുതൽ 15ശതമാനംവരെയായി കുറഞ്ഞേക്കാം. ഇൻഷ്വറൻസ് കമ്പനികൾക്ക് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ലഭിക്കാത്തതിനാൽ നികുതി ഒഴിവാക്കുന്നതിന്റെ പൂർണ്ണഗുണഫലം ഉപഭോക്താക്കൾക്ക് ലഭിക്കുമോ എന്നതിൽ ആശങ്കയുണ്ട്.ഗ്രൂപ്പ് പോളിസികൾക്ക് ജി.എസ്.

ടി ഇളവ് ബാധകമല്ല.

മരുന്നുവില

ക്യാ​ൻ​സ​ർ,​ഹീ​മോ​ഫീ​ലി​യ,​സ്‌​പൈ​ന​ൽ​ ​മ​സ്‌​ക്കു​ല​ർ​ ​അ​ട്രോ​ഫി,​ ​മാ​ര​ക​ശ്വാ​സ​കോ​ശ​ ​രോ​ഗി​ക​ളു​ടേ​യും​ 34​ മ​രു​ന്നു​ക​ളു​ടെ​ ​ജി.​എ​സ്.​ടി​ ​പൂ​ർ​ണ​മാ​യി​ ​ഇ​ല്ലാ​താ​യി.
ക​ര​ളി​ലെ​ ​ക്യാ​ൻ​സ​റി​നു​ള്ള​ ​അലക്ട്്നി​ബ് ​ ഗു​ളി​ക​യ്ക്ക് ​ഒ​രാ​ഴ്ച​ത്തേ​ക്ക് 1.20​ല​ക്ഷം​ ​രൂ​പ​യാ​യി​രു​ന്ന​ത് 1.06​ല​ക്ഷം​രൂ​പ​യാ​യി.​ ​ഹീ​മോ​ഫീ​ലി​യ​ ​രോ​ഗി​ക​ൾ​ക്കു​ള്ള​ ​എ​മി​സി​സു​മാ​ബ് ​ഇ​ൻ​ജ​ക്ഷ​ൻ​ ​മ​രു​ന്നി​ന് 2.94​ല​ക്ഷം​രൂ​പ​യി​ൽ​ ​നി​ന്ന് 2.59​ല​ക്ഷ​മാ​യി.​ ​സ്‌​പൈ​ന​ൽ​ ​മ​സ്‌​ക്കു​ല​ർ​ ​അ​ട്രോ​ഫി​ ​രോ​ഗി​ക​ൾ​ക്കു​ള്ള​ ​റി​സ്ഡി​പ്ലാം​ ​പൗ​ഡ​റി​ന് 6.09​ല​ക്ഷ​ത്തി​ൽ​ ​നി​ന്ന് 5.36​ല​ക്ഷ​മാ​യി.​ ​ഗു​രു​ത​ര​ശ്വാ​സ​കോ​ശ​ ​രോ​ഗ​ത്തി​നു​ള്ള​ ​മെ​പോ​ളി​സു​മാ​ബ് ​ഇ​ൻ​ജ​ക്ഷ​ന് 79,853​ ​രൂ​പ​യി​ൽ​ ​നി​ന്ന് 70,000​രൂ​പ​യാ​യും​ ​ഇ​ന്ന​ലെ​ ​കു​റ​ഞ്ഞു. ര​ക്ത​സ​മ്മ​ർ​ദ്ദം,​കൊ​ള​സ്‌​ട്രോ​ൾ,​നാ​ഡീ,​ഞ​ര​മ്പ് ​രോ​ഗ​ങ്ങ​ൾ​ക്കു​ള്ള​ ​മ​രു​ന്നു​ക​ൾ​ക്കും​ ​ജി.​എ​സ്.​ടി​ ​കു​റ​ഞ്ഞു.​ ​പ്ര​മേ​ഹ​ത്തി​നു​ള്ള​ ​ഇ​ൻ​സു​ലി​ൻ​ ​മ​രു​ന്നു​ക​ൾ​ക്ക് ​വി​ല​യി​ൽ​ ​മാ​റ്റ​മി​ല്ല.