
ചിറയിൻകീഴ്: കേന്ദ്ര യുവജനകാര്യ- സ്പോർട്സ് മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതും ദേശീയ ഹിന്ദി അക്കാഡമിയും സംയുക്തമായി ഹിന്ദി ദിന - പക്ഷാഘോഷം പെരുങ്ങുഴി അക്കാഡമി കേന്ദ്രത്തിൽ സംഘടിപ്പിച്ചു. ചടങ്ങിന്റെ ഭാഗമായി നടന്ന സെമിനാർ മേരാ യുവ ഭാരത് സംസ്ഥാന ഡയറക്ടർ എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അക്കാഡമി സെക്രട്ടറി ആർ.വിജയൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. എം.ജി കോളേജ് അസോസിയേറ്റ് പ്രൊഫ.ഡോ.ബി.ആർ.ശ്രീജ വിഷയം അവതരിപ്പിച്ചു. മേരാ യുവ ഭാരത് ജില്ലാ യൂത്ത് ഓഫീസർ എൻ.സുഹാസ്,പള്ളിപ്പുറം ജയകുമാർ,ആർ.സജീവ്,കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയം പ്രിൻസിപ്പൽ കെ.എസ്.ജ്യോതി തുടങ്ങിയവർ പങ്കെടുത്തു.