s

സ്‌പോട്ട് അലോട്ട്‌മെന്റ്

കേരള സർവകലാശാലയിലെ സർക്കാർ/എയ്ഡഡ്/സ്വാശ്രയ/യു.ഐ.​ടി/ഐ.എച്ച്.ആർ.ഡി.കോളേജുകളിലെ ബിരുദാനന്തര ബിരുദ കോഴ്സുകളിലെ ഒഴിവുള്ള സീ​റ്റുകളിലേക്ക് ഇന്ന് സർവകലാശാല സെന​റ്റ്ഹാളിൽ വച്ച് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തും.

കോളേജുകളിലെ ഒഴിവുള്ള ബിരുദ സീറ്റുകളിൽ സ്‌പോർട്ട്സ് ക്വാട്ട സീ​റ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഇന്ന് നടത്തും.

കെമിസ്ട്രി പഠന വകുപ്പിൽ ജൂണിൽ നടത്തിയ എം.എസ്‌.സി കെമിസ്ട്രി,എം.എസ്‌.സി കെമിസ്ട്രി (സ്‌പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അറബി വിഭാഗം നടത്തുന്ന അറബിക് ടൈപ്പിംഗ് കോഴ്സിൽ പ്രവേശനത്തിന് 27നകം അപേക്ഷിക്കാം. 9633812633, 04712308846.

ജൂലായിൽ നടത്തിയ നാലാം സെമസ്​റ്റർ ബി.എസ്‌.സി/ബി.കോം ന്യൂജെനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ പ്രാക്ടിക്കൽ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

2024 ഒക്ടോബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ന്യൂജെൻ യു.ജി.ഡബിൾ മെയിൻ പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 27വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

വിദൂരവിദ്യാഭ്യാസ വിഭാഗം 2024നവംബറിൽ നടത്തിയ ഒന്ന്,രണ്ട് സെമസ്​റ്റർ എം.കോം പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി 27വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.