abhijith

തിരുവനന്തപുരം: നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ ദേശീയ തലത്തിൽ നടത്തിയ വിരലടയാള വിദഗ്ദ്ധർക്കായുള്ള പരീക്ഷയിൽ ആദ്യ മൂന്ന് റാങ്കും നേടി കേരള പൊലീസ് ഒന്നാമതെത്തി. ആദ്യമായാണ് ഇങ്ങനെയൊരു നേട്ടം. തിരുവനന്തപുരത്തെ സംസ്ഥാന ഫിംഗർ പ്രിന്റ് ബ്യൂറോയിലെ അഭിജിത്.എ ഒന്നാം റാങ്കും കോഴിക്കോട് റൂറലിലെ ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയിലെ അക്ഷയ് ഇ.പി രണ്ടാം റാങ്കും വയനാട് ജില്ലാ ഫിംഗർ പ്രിന്റ് ബ്യൂറോയിലെ നിമിഷ.എ മൂന്നാം റാങ്കും നേടി. കേരളത്തിൽ നിന്ന് പങ്കെടുത്ത എട്ടുപേരും ഉന്നത വിജയം നേടി. ഡൽഹിയിൽ വച്ചാണ് ആൾ ഇന്ത്യ ബോർഡ് എക്സാമിനേഷൻസ് നടത്തിയത്.