തിരുവനന്തപുരം: നൂറ്റിപ്പതിനൊന്ന് ദിവസം നീളുന്ന സൂര്യ ഫെസ്റ്റിവലിന് ഒക്ടോബർ ഒന്നിന് തുടക്കമാവും. ഇന്ത്യയിലെ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും.ആദ്യ പത്ത് ദിവസം നൃത്ത സംഗീതോത്സവം അരങ്ങേറും.
ഒന്നിന് വൈകിട്ട് 6.45 ന് തൈക്കാട് ഗണേശത്തിൽ യുവസംഗീതജ്ഞൻ കെ.എസ്.ഹരിശങ്കറിന്റെ കർണാടക സംഗീതകച്ചേരിയോടെ ഫെസ്റ്രിവലിന് തുടക്കമാവും. ഒക്ടോബർ നാലിന് പ്രമുഖ നർത്തകി ശോഭനയുടെ നൃത്തം പ്രധാന ആകർഷണമാണ്. പ്രമുഖ നർത്തകരായ രമാ വൈദ്യനാഥൻ, ദക്ഷിണാ വൈദ്യനാഥൻ, മീനാക്ഷി ശ്രീനിവാസൻ, രാജേന്ദ്രഗംഗാനിയും സംഘവും (കഥക്), ലക്ഷ്മി ഗോപാലസ്വാമി, ആശാശരത്, നവ്യാ നായർ തുടങ്ങിയവരും പങ്കെടുക്കും.11 മുതൽ 15 വരെ വിമൻ ടോക് ഫെസ്റ്റിവലും ഫിലിം ഫെസ്റ്റിവലും നടക്കും. ഒക്ടോബർ 16 മുതൽ 20 വരെ കൊറിയോഗ്രാഫി ഫെസ്റ്റിവൽ. 21 മുതൽ 31 വരെ ജൽസാഘർ ഹിന്ദുസ്ഥാനി സംഗീതോത്സവം, നവംബർ ഒന്ന് മുതൽ 10 വരെ പരമ്പര ഡാൻസ് ഫെസ്റ്റിവൽ, 11 മുതൽ 13 വരെ മധു സൗകുമാര്യം (എം.ജയചന്ദ്രൻ അമ്മയ്ക്കായി സമർപ്പിക്കുന്ന സംഗീതസായാഹ്നം), 14 മുതൽ 20 വരെ തീയറ്റർ ഫെസ്റ്റിവൽ. 21 മുതൽ 30 വരെ മലയാളം, തമിഴ് ഫിലിം ഫെസ്റ്റിവൽ, ഡിസംബർ ഒന്ന് മുതൽ 20 വരെ ആർട്ട് ഗേറ്റ് (ലൈവ് പെയിന്റിംഗ് ആൻഡ് ടോക്ക് ഫെസ്റ്റിവൽ) 21 മുതൽ 31 വരെ ലിറ്ററേച്ചർ ഫെസ്റ്റിവൽ തുടങ്ങിയവ ആകർഷണമാവും. ജനുവരി 21 ന് സൂര്യ ഫെസ്റ്റിവലിന് കൊടിയിറങ്ങും.