
തിരുവനന്തപുരം:വെള്ളയമ്പലം റസിഡന്റ്സ് അസോസിയേഷൻ കുടുംബസംഗമവും ഓണാഘോഷവും
വി.കെ.പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ഡോ:കെ.മുരളീധരൻനായർ അദ്ധ്യക്ഷത വഹിച്ചു.ലഹരിക്കെതിരെ കേരളം എന്നതിനെക്കുറിച്ച് മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവ പ്രഭാഷണം നടത്തി.സിനിമാതാരം ചിപ്പി കലാരംഗത്തെ കുട്ടികളുടെ വളർച്ചയെക്കുറിച്ച് പ്രഭാഷണം നടത്തി.80 വയസ് തികഞ്ഞ അംഗങ്ങളെ വി.കെ.പ്രശാന്ത് എം.എൽ.എ. ആദരിച്ചു.കവടിയാർ വാർഡ് കൗൺസിലർ സതികുമാരി,ശാസ്തമംഗലം വാർഡ് കൗൺസിലർ എസ്.മധുസൂദനൻ നായർ, സെക്രട്ടറി എസ്.സുജിത്ത്,വൈസ് പ്രസിഡന്റ് എസ്.ദിലീപ്, ട്രഷറർ വി. സുധീർ,ജോ:സെക്രട്ടറി എം.കൃഷ്ണപ്രസാദ് എന്നിവർ പ്രസംഗിച്ചു.