hi

കിളിമാനൂർ: പഴയകുന്നുമ്മേൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രൂപീകരിച്ച അഷ്ടപതി എന്ന ശിങ്കാരിമേളം ടീം ഇനി അരങ്ങിലെത്തും.അരങ്ങേറ്റം ശ്രീ മഹാദേവേശ്വര ക്ഷേത്ര സന്നിധിയിലും തുടർന്ന് ഗ്രാമപഞ്ചായത്ത് രാജാരവിവർമ്മ കമ്മ്യൂണിറ്റി ഹാളിലും നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വനിതകൾക്ക് ശിങ്കാരിമേളം ട്രൂപ്പ് നടപ്പിലാക്കുന്നത്.ഇതിനായി 1 50,000 രൂപയാണ് വകയിരുത്തിയിരിക്കുന്നത്.14 അംഗങ്ങളാണ് അദ്യഘട്ടത്തിൽ ടീമിലുള്ളത്. രാജാരവിവർമ്മ ആർട്ട് ഗ്യാലറിയിലായിരുന്നു പരിശീലനം സംഘടിപ്പിച്ചിരുന്നത്‌സേവന വികാസ് കേന്ദ്രം ട്രയിനർ ശ്യാമിന്റെ നേതൃത്വത്തിലാണ് പരിശീലനം നടത്തിയത്.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ. അജീഷ്,വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ്.സിബി,ഐ.സി.ഡി.എസ് സൂപ്പർവൈസർ ബി. ഷീലാകുമാരി അമ്മ,കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ എം.റഹിയാനത്ത് എന്നിവർ പങ്കെടുത്തു.