hi

കല്ലറ:അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പാങ്ങോട് ഗ്രാമപഞ്ചായത്ത്.എവരി ഡ്രോപ്പ് ഫൗണ്ടേഷൻ എന്ന സംഘടനയും ഭരതന്നൂർ പി.എച്ച്.സിയും പാങ്ങോട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

പാങ്ങോട് ജംഗ്ഷന് സമീപമുള്ള പഞ്ചായത്ത് കുളം ശുചീകരിച്ചാണ് പ്രവർത്തനം ആരംഭിക്കുക.തുടർന്ന് പഞ്ചായത്തിലെ സ്‌കൂളുകൾ,അങ്കണവാടികൾ,പഞ്ചായത്ത് കുളങ്ങൾ,സർക്കാർ ഓഫീസുകളിലെ കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിക്കും.