bhadradeepam-kuluthunnu

കല്ലമ്പലം: പള്ളിക്കൽ ആനകുന്നം പുളിമാത്ത് തൃബ്ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ദേവീ ഭാഗവത നവാഹയജ്ഞം സ്വാമി അദ്വൈതാനന്ദപുരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.യജ്ഞാചാര്യൻ ഡോ.വേദശ്രീ മണികണ്ഠൻ പള്ളിക്കൽ പ്രഭാഷണം നടത്തി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് മുരളീധരൻപിള്ള അദ്ധ്യക്ഷത വഹിച്ചു. വേണു.സി.കിഴക്കനേല,മടവൂർ സുരേന്ദ്രൻ,രാജീവ്.ജി, ഉല്ലാസ് പള്ളിക്കൽ,സുഗതകുമാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.