navarathriul

മുടപുരം: പതിനൊന്ന് ദിവസം നീണ്ടുനിൽക്കുന്ന നവരാത്രി മഹോത്സവം മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിൽ റിട്ട.കോളേജ് അദ്ധ്യാപകനും എഴുത്തുകാരനുമായ ഡോ.ബി.ഭുവനേന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് ഡി.ബാബുരാജ്,ട്രഷറർ എസ്.എൽ.അജികുമാർ തുടങ്ങിയവർ പങ്കെടുത്തു. ക്ഷേത്ര ഓഡിറ്റോറിയത്തിൽ ഒരുക്കിയ സരസ്വതീമണ്ഡപത്തിൽ എല്ലാ ദിവസവും ദേവീ ഭാഗവത പാരായണവും ലളിത സഹസ്രനാമജപത്തോടെ സരസ്വതി പൂജയും വിവിധ കലാപരിപാടികളും പ്രസാദവിതരണവും ഉണ്ടായിരിക്കും. ഒക്‌ടോബർ 2ന് സമാപിക്കും.ഇന്ന് രാത്രി 7.30ന് കൈകൊട്ടിക്കളി,8ന് സംഗീതസന്ധ്യ.