ard

ആര്യനാട്: കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും പൊതുശ്മശാനങ്ങൾ യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഒരിക്കലും സ്ഥലമില്ലായ്മയുടെ പേരിൽ സംസ്ക്കാര ചടങ്ങുകൾ മുടങ്ങരുതെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. ആര്യനാട് പഞ്ചായത്ത് നിർമ്മാണം പൂർത്തിയാക്കിയ ഈഞ്ചപ്പുരിയിലെ തണൽ പൊതുശ്മശാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ,ഉഴമലയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ജെ.ലളിത,എക്സിക്യുട്ടീവ് എൻജിനിയർ വി.ആർ.ഗിരീഷ്,ജില്ലാ പഞ്ചായത്തംഗം എ.മിനി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.റീനാ സുന്ദരം,ജോയിന്റ് ഡയറക്ടർ ജി.സുധാകരൻ,പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.എൽ.കിഷോർ, കെ.എസ്.മോളി,അയിത്തി അശോകൻ,ബ്ലോക്ക് പഞ്ചായത്തംഗം കെ.ഹരിസുധൻ, പഞ്ചായത്തംഗങ്ങളായ ഈഞ്ചപ്പുരി രാജേന്ദ്രൻ,സരസ്വതിയമ്മ,പി.സരസ്വതി,ഇ.രാധാകൃഷ്ണൻ,ആർ.സനൂജ, ജെ.ആതിര,എ.ഷീജ,കെ.ലേഖ, സി.ജെ.അനീഷ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി.എസ്.മധു(സി.പി.എം),മീനാങ്കൽ കരുണാകരൻ(എൻ.സി.പി),യു.ഷിബുലാൽ(ജനതാദൾ(എസ്),കോട്ടയ്ക്കകം മീനകേതനൻ (കോൺഗ്രസ്(എസ്), ഉദയകുമാർ(കേരളാ കോൺഗ്രസ്(ബി), ആര്യനാട് മണിക്കുട്ടൻ(ജനാധിപത്യ കേരളാ കോൺഗ്രസ്), സി.ഡി.എസ് ചെയർപേഴ്സൺ ജെ.ആർ.സുനിതകുമാരി,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സുനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി എസ്.ഷിബുകുമാർ,അസി.സെക്രട്ടറി ജോൺ.കെ.സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ നിന്നും

യു.ഡി.എഫ് വിട്ടുനിന്നു

ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാർഡ്മെമ്പർ എസ്.ശ്രീജയുടെ മരണത്തിന് ഉത്തരവാദി പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹനാണെന്ന് ആരോപിച്ചും പ്രസിഡന്റ് ശ്മശാനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്തതിൽ പ്രതിഷേധിച്ചും യു.ഡി.എഫ് ചടങ്ങിൽ നിന്നും വിട്ടുനിന്നു. ശ്മശാന ഉദ്ഘാടന സമയത്ത് കെ‌ാക്കോട്ടേല ജംഗ്ഷനിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം വിനോബ താഹ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.കെ.രതീഷ്,പറണ്ടോട് മണ്ഡലം പ്രസിഡന്റ് മണ്ണാറം പ്രദീപ്,എസ്.കെ.രാഹുൽ,എ.എം.ഷാജി,കാനക്കുഴി അനിൽ കുമാർ, എസ്.വി.ശ്രീരാഗ്,സുരേഷ് ബാബു,ആർ.എസ്.ഹരി എന്നിവർ സംസാരിച്ചു.