pushpachakram-arpikunnu

കല്ലമ്പലം: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും ദീർഘകാലം കരവാരം പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.ജി. ശ്രീധരന്റെ എട്ടാമത് ചരമ വാർഷികം ആചരിച്ചു.സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കുശേഷം തോട്ടയ്ക്കാട് ജംഗ്ഷനിൽ ചേർന്ന അനുസ്മരണയോഗം സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി ഉദ്‌ഘാടനം ചെയ്‌തു.ലോക്കൽ സെക്രട്ടറി എസ്.എം റഫീഖ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം ബി.പി.മുരളി,ജില്ലാകമ്മറ്റിയംഗങ്ങളായ മടവൂർ അനിൽ,ഒ.എസ്.അംബിക എം.എൽ.എ,ഏരിയ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ,എസ്.മധുസൂദനകുറുപ്പ്, കെ.സുഭാഷ്,സുരേഷ്കുമാർ,ഡോ.ആർ.പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: പി.ജി ശ്രീധരൻ സ്മൃതി മണ്ഡപത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി വി.ജോയി പുഷ്പചക്രം അർപ്പിക്കുന്നു