കടയ്ക്കാവൂർ:വക്കം ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്ന വി.അരുണിന്റെയും മാതാവ് എൻ.കെ.വത്സലയുടെയും ആത്മഹത്യയിൽ പൊലീസ് അന്വേഷണം ശക്തമാക്കുന്നില്ലെന്ന് പരാതി.
ഇക്കഴിഞ്ഞ ജൂലായ് 14ന് ആത്മഹത്യാക്കുറിപ്പ് എഴുതി സഹപഞ്ചായത്ത് മെമ്പർമാർക്കും സുഹൃത്തുക്കൾക്കും വാട്ട്സാപ്പിലൂടെ അയച്ച ശേഷമാണ് അരുണും മാതാവും മരിച്ചത്. എന്നിട്ട് ഇതുവരെയും പൊലീസ് യാതൊരു അന്വേഷണവും നടത്തിയില്ലെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.ഊർജിതഅന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധിക്കുകയുണ്ടായി. അന്ന് പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന വർക്കല ഡിവെെ.എസ്.പി ഉടനടി അന്വേഷണം ഊർജിതമാക്കുമെന്ന് കോൺഗ്രസ് പ്രവർത്തകർക്ക് ഉറപ്പ് നൽകിയിരുന്നു.പക്ഷെ മാസം രണ്ട് കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യുകയോ സ്റ്റേഷനിൽ വരുത്തി ചോദ്യം ചെയ്യുകയോ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.