പാറശാല: റവന്യു ഇൻസ്‌പെക്ടറും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന കൗൺസിലറുമായിരിക്കെ നിര്യാതനായ സജികുമാറിനെ കേരള എൻ.ജി.ഒ അസോസിയേഷൻ അനുസ്മരിച്ചു.എൻ.ജി.ഒ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ ഡി.സി.സി സെക്രട്ടറി എം.ആർ.സൈമൺ അദ്ധ്യക്ഷത വഹിച്ചു.കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ,മുൻ സഹകരണ ഓംബുഡ്സ്മാൻ എ.മോഹൻദാസ്,കെ.പി.സി.സി സെക്രട്ടറി സി.ആർ.പ്രാണകുമാർ,ഡെപ്യൂട്ടി തഹസീൽദാർ അജി,നേതാക്കളായ എസ്.ഉഷകുമാരി,സി.ആർ.ആത്മകുമാർ,ജോസ് വിക്ടർ,എ.ക്ലമന്റ്,എസ്.ഷാജി,നിബു,പൂഴിക്കുന്ന് സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.