അമരവിള : ധനുവച്ചപുരം കോഴിപ്പറ ശ്രീസരസ്വതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും വാർഷികവും 24 മുതൽ ഒക്ടോബർ രണ്ട് വരെ നടക്കും.ആചാര ചടങ്ങുകൾ,വിദ്യാരംഭം,വിദ്യാ പൊങ്കാല,വിദ്യാസൂക്ത പുഷ്പാഞ്ജലി, വിദ്യാ രാജഗോപാല ഹോമം, കലാപരിപാടികൾ സാംസ്‌കാരിക സമ്മേളനം,നാഗേന്ദ്ര പുരസ്‌കാര വിതരണം എന്നിവയും നടത്തും. ക്ഷേത്രട്രസ്റ്റിന്റെ ഈ വർഷത്തെ നാഗേന്ദ്ര പുരസ്‌കാരം കവിയും ഗാനരചയിതാവും, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ മലയാളവിഭാഗം അദ്ധ്യാപകനുമായ ഡോ.ബിജു ബാലകൃഷ്ണന് വിദ്യാരംഭ ദിനത്തിൽ സമ്മാനിക്കും.ട്രസ്റ്റ് പ്രസിഡന്റ് സി.അശോകൻ,ട്രഷറർ ആർ ജയൻ
മുഖ്യരക്ഷാധികാരി എൻ.മോഹനൻ സ്വാമി എന്നിവർ പങ്കെടുത്തു.