തിരുവനന്തപുരം: സർക്കാർ കോളേജുകളിലെ അദ്ധ്യാപക തസ്തികാ പുനർവിന്യാസം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ജി.സി.ടി.ഒ) സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല ഉദ്ഘാടനം ചെയ്തു.
പുനർവിന്യാസ ഉത്തരവുകളും അതോടൊപ്പമുള്ള സ്ഥലംമാറ്റ ഉത്തരവുകളും റദ്ദാക്കണമെന്നും, പുതിയ തസ്തികകൾ സൃഷ്ടിച്ച് നിയമനം നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജാഫർ സാദിഖ്.പി.പി അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി എബിൻ.ടി.മാത്യൂസ്, ട്രഷറർ ഷാജു മാത്യു, ഗ്ലാൻഡ്സ്റ്റൺ രാജ്.എസ്,പ്രമോദ്.എ,രമ.കെ,വിനോദ് കെ.ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.