
കുന്നത്തുകാൽ: ഡോ.ജെ.രാമചന്ദ്രൻ മാരിടൈം ഫൗണ്ടേഷനും അമേറ്റ് സർവകലാശാലയും ചേർന്ന് നൽകുന്ന കേരളത്തിലെ മികച്ച ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിനുള്ള "ബെസ്റ്റ് പ്രിൻസിപ്പൽ ഓഫ് ദി ഇയർ അവാർഡ് 2025" പട്ടം ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.ലൈലാസിന്.നവംബർ 14ന് ചെന്നൈയിൽ അമേറ്റ് സർവകലാശാലയുടെ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും. സംസ്ഥാന അദ്ധ്യാപക അവാർഡ് ഉൾപ്പെടെ ഇരുപതോളം അവാർഡുകൾ ഡോ.ലൈലാസിന് ലഭിച്ചിട്ടുണ്ട്.