പാലോട്: യുവജനക്ഷേമ ബോർഡും നന്ദിയോട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 27, 28, 29 തീയതികളിൽ നടക്കും.27ന് രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്യും.വൈകിട്ട് 4 ന് വോളിബാൾ മത്സരം, 6 ന് ഷട്ടിൽ ബാഡ്മിന്റൺ, 28 ന് രാവിലെ 8ന് നീന്തൽ മത്സരങ്ങൾ, 9.30 ന് അത് ലറ്റിക്സ് മത്സരങ്ങൾ, ഉച്ചക്ക് 3 ന് പഞ്ചഗുസ്തി മത്സരം,വൈകിട്ട് 4 ന് കബഡി, 5 ന് വടംവലി 29 ന് രാവിലെ 9 ന് ക്രിക്കറ്റ് മത്സരങ്ങൾ, 11 ന് കാർഷിക മത്സരങ്ങൾ, ഉച്ചയ്ക്ക് 2ന് ഫുട്ബാൾ ടൂർണമെന്റ്, 3 ന് ചെസ് മത്സരം വൈകിട്ട് 5ന് സമ്മാനദാനം ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.