പാലോട്. പെരിങ്ങമ്മല, നന്ദിയോട് പഞ്ചായത്തുകളിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ഫ്രാറ്റ് പാലോട് മേഖലയുടെ ഉദ്ഘാടനവും ചാരിറ്റി പ്രവർത്തനങ്ങളുടെ ധന ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാ മാജിക് ഷോയും ഒക്ടോബർ 2ന് വൈകിട്ട് 6ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ നടക്കും.ഉച്ചയ്ക്ക് 2ന് പാലോട് ജനമൈത്രി ഹോസ്പിറ്റൽ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ്,വൈകിട്ട് 5.30ന് ഉദ്ഘാടന സമ്മേളനം ബിജു പ്രഭാകർ ഉദ്ഘാടനം ചെയ്യും.റാണി മോഹൻദാസ്, ഫ്രാറ്റ് ജില്ലാ പ്രസിഡന്റ് കാലടി ശശികുമാർ, സെക്രട്ടറി അനിൽ പ്രസാദ്, വൃന്ദാവനം മാനേജിംഗ് ഡയറക്ടർ ഡോ. അജീഷ് കുമാർ എന്നിവർ പങ്കെടുക്കും. മെഗാ ഷോയുടെ ടിക്കറ്റുകൾ എല്ലാ റസിഡന്റ്സ് അസോസിയേഷനുകളിൽ നിന്നും ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഭാരവാഹികളായ വി.എൽ.രാജീവ്,പാപ്പനംകോട് അനി,എസ്.എസ് .ബാലു,അരുൺ സപര്യ,പാലോട് സന്തോഷ്,ചിറ്റൂർ ഷംനാദ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.