ബാലരാമപുരം: ഭാരത്തിൽ ആദ്യമായി അത്യൂഗ്രമായ ബഗളാമുഖി മഹായാഗത്തിന് എരുത്താവൂർ മഹാകാളിക ധർമ്മസ്ഥല വേദിയാകും. മഹാകാളിക ദേവിയുടെ പഞ്ചദിന വിജയദശമി മഹോത്സവവും ബഗളാമുഖി യാഗവും 28 മുതൽ ഒക്ടോബർ 2വരെ നടക്കും.മുഖ്യ ആചാര്യ ട്രസ്റ്റി ആനന്ദ്നായർ യാഗബ്രഹ്മനാകുന്ന മഹായാഗത്തിൽ നിരവധി ആചാര്യമനസുകൾ മുഖ്യകാർമ്മികത്വം വഹിക്കും.ദിവസവും യാഗബ്രഹ്മന്റെ വിധിപ്രകാരം പൂജാ,ഹോമം,യാഗം,മഹാകാളിക ഹവനം,പൊങ്കാല നിവേദ്യസമർപ്പണം എന്നിവ നടക്കും. രാവിലെ 3.30ന് അഭിഷേകം, 5.30ന് ലക്ഷ്മി ഗണപതി ഹവനം, ലക്ഷ്മിനാരായണസമേത ഭൂമിപൂജ, യാഗബ്രഹ്മ അവരോധന പൂജ, 7.30ന് വിളിച്ചുചൊല്ലി, 8.40ന് മഹാകാളിക ഹവനം ആരംഭം, 8.50ന് ദശമഹാവിദ്യ ദേവതാ സങ്കൽപ്പപൂജ, കലശസ്ഥാപനം, 9.20ന് ബഗളാമുഖിയാഗം ആരംഭം, മഹാകാളികാ അലങ്കാര ആരതി. 10.30ന് നീലാംബരി യക്ഷിയമ്മ ശക്തിസ്വരൂപിണി സന്തതിരക്ഷക, അലങ്കാരപൂജാ ആരതി, 10.45ന് പൊങ്കാല നിവേദ്യം, 11.30ന് മഹാവസോർദാര,11.45ന് മഹാപൂർണ്ണാഹൂതി, മഹാംഗളാരതി, 12ന് വിളിച്ചുചൊല്ലി മദ്ധ്യാഹ്ന മംഗളാരതി, തുടർന്ന് തീർത്ഥ പ്രസാദം, വൈകിട്ട് 5ന് മഹാകാളിക ഹവനം,7ന് പൊങ്കാല നിവേദ്യസമർപ്പണം, 8ന് നിവേദ്യ പൂജ, ലഘുപൂർണ്ണാഹൂതി, അഷ്ടഅവദാന വേദസേവ യാഗശാലയിൽ മഹാമംഗളാരതി, തീർത്ഥപ്രസാദം. വിജയദശമിദിനത്തിൽ രാവിലെ 8.40 ന് മഹാകാളികാ ഹവനം,ദുർഗ്ഗാ ദ്വാദശാക്ഷരിമന്ത്ര ജയദുർഗ്ഗ മന്ത്രജപ-ഹോമം, 8.50ന് ദശമഹാവിദ്യ ദേവതാ സങ്കൽപ്പപൂജ, കലശസ്ഥാപനം, 9.20ന് ബഗളാമുഖി യാഗം, വൈകുന്നേരം 5 ന് മഹാകാളിക ഹവനം,7 ന് പൊങ്കാല നിവേദ്യസമർപ്പണം. തുടർന്ന് മഹാകാളിക ദേവിയ്ക്ക് അഗ്നിസമർപ്പണം നടത്തി നിവേദ്യപൂജയോടെ ബഗളാമുഖി യാഗം സമാപിക്കും.