i

തിരുവനന്തപുരം: കെ.എസ്.ഇ.ബി ചീഫ് എൻജിനിയറായി വിരമിച്ച ജെയിംസ് വിൽസനെ ഇറിഗേഷൻ വകുപ്പിൽ അന്തർസംസ്ഥാന വിഭാഗത്തിൽ ഉപദേശകനായി രണ്ടുവർഷത്തേക്ക് നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.

കെൽട്രോണിലെ സ്റ്റാഫ് പാറ്റേൺ പരിഷ്ക്കരിക്കും. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ജീവനക്കാർക്കും പതിനൊന്നാം ശമ്പള പരിഷ്‌കരണം ബാധകമാക്കും. കേരള ക്ളെയ്സ് ആൻഡ് സെറാമിക്സ് പ്രോഡക്ട്സിൽ ശമ്പളപരിഷ്കരണ കരാർ 2017 ജനുവരി മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കും. ടൈറ്റാനിയം പ്രൊഡക്ട്സിലെ മാനേജീരിയിൽ വിഭാഗം ജീവനക്കാരുടെ 2013 ഒക്ടോബർ മുതലുള്ള ശമ്പള പരിഷ്കരണത്തിനും അംഗീകാരം നൽകി.